ഇന്ത്യയിലും പാകിസ്ഥാനിലും നടക്കാനിരിക്കുന്ന ഐ.സി.സി ടൂർണമെന്റുകളിലെ ഇന്ത്യയുടേയും പാകിസ്ഥാന്റേയും മത്സരങ്ങൾക്ക് ഇനി നിഷ്പക്ഷ വേദി.
ഇക്കാര്യം ഐ.സി.സി ഔദ്യോഗികമായി അംഗീകരിച്ചു. 2024 മുതൽ 2027 വരെ ഐ.സി.സിക്ക് കീഴിൽ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ടൂർണമെന്റുകളിലെ മത്സരങ്ങൾക്കാണ് നിഷ്പക്ഷ വേദിയൊരുക്കുക. എന്നാൽ മത്സങ്ങൾ നടക്കുന്നത് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് കീഴിയിലായിരിക്കും. ചുരുക്കത്തിൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ഇവന്റുകളിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു വേദിയിൽ നടക്കും. പാകിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ഇവന്റുകളിൽ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്ഥാനിലും നടക്കും.
ഇതോടെ അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടക്കും. 2026ൽ ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ മറ്റൊരു രാജ്യത്തും നടക്കും. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാവാൻ സാധ്യത കൂടുതലാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവ കളിക്കാൻ പാകിസ്ഥാൻ ടീമും ഇന്ത്യയിലേക്ക് വരില്ല. ഐ.സി.സി ചെയർമാൻ ജയ് ഷായുടെ നേതൃത്വത്തിൽ ചേർന്ന ബോർഡ് യോഗമാണ് ഹൈബ്രിഡ് മോഡലിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്.
അടുത്ത വർഷം ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഐ.സി.സി റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ മാറ്റുരക്കുക.
ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാനിൽ തന്നെ നടക്കും. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവയാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള വേദികൾ.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ന്യൂസിലൻഡും ബംഗ്ലാദേശും ഉൾപ്പെടുന്നതാണ് എ ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. മാർച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ലാഹോറായിരുന്നു ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്