വെസ്റ്റിൻഡീസ് വനിതകൾക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

DECEMBER 20, 2024, 7:51 AM

വെസ്റ്റിൻഡീസ് വനിതകൾക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതകൾക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20യിൽ 60 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 217 റൺസാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തിൽ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവർ നിർണായക പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ വിൻഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദർശകരെ തകർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് തുടക്കം അത്ര നന്നായില്ല. സ്‌കോർബോർഡിൽ 20 റൺസ് മാത്രമുള്ളപ്പോൾ ക്വിയനാ ജോസഫ് (11) പുറത്തായി. മലയാളി താരം സജന സജീവനാണ് വിക്കറ്റെടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിൻഡീസിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു.

ക്യാപ്ടൻ ഹെയ്‌ലി മാത്യൂസിന് (22) തിളങ്ങാനായില്ല. ചിൻലെ ഹെൻറി (43)യാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ദിയേൻഡ്രാ ഡോട്ടിൻ (25), ഷെമെയ്ൻ കാംപെൽ (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നെരിസ ക്രാഫ്റ്റൺ (9), അലിയാ അല്ലെയ്‌നെ (6), ഷാബിക് ജനാബി (3), സെയ്ദാ ജെയിംസ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അഫി ഫ്‌ളെച്ചർ (5), കരിഷ്മ റാംഹരാക്ക് (3) എന്നിവർ പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആദ്യ ഓവറിൽ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സ്മൃതി ജമീമ സഖ്യം 98 റൺസ് കൂട്ടിചേർത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജമീമ, അഫി ഫ്‌ളെച്ചറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. തുടർന്നെത്തിയ ബിസ്റ്റ്, മന്ദാനയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 44 റൺസ് കൂട്ടിചേർത്തു.

എന്നാൽ, സ്മൃതിയെ ദിയേന്ദ്ര ഡോട്ടിൻ (77) മടക്കി. 47 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടൻ ഒരു സിക്‌സും 13 ഫോറും നേടി. തുടർന്നായിരുന്നു റിച്ചയുടെ വെടിക്കെട്ട്. ബിസ്റ്റിനൊപ്പം 80 റൺസ് ചേർത്തതിന് ശേഷമാണ് റിച്ച മടങ്ങുന്നത്. 21 പന്തുകൾ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും മൂന്ന് ഫോറും നേടി 54 റൺസിന് പുറത്തായി. റിച്ച വെറും 18 പന്തിലാണ് അർദ്ധ സെഞ്ചുറി നേടിയത്. ഇത് വനിതാ ടി20യിൽ ഏറ്റവും വേഗമേറിയ അദ്ധസെഞ്ചുറിക്കൊപ്പമെത്തി.

അവസാന ഓവറിലെ അഞ്ചാം പന്തിലാണ് റിച്ച മടങ്ങുന്നത്. അവസാന പന്ത് നേരിടാനെത്തിയ മലയാളി താരം സജന സജീവൻ ബൗണ്ടറി പായിക്കുകയായിരുന്നു. രാഘ്‌വി ഒരു സിക്‌സും രണ്ട് ഫോറും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam