റൺസ് അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 232 റൺസിന്റെ വിജയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 17.4 ഓവറിൽ വെറും 54 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ സിംബാബ്‌വെ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാരായ സെദിഖുള്ള അടലിന്റെയും അബ്ദുൾ മാലികിന്റെയും മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ സെദിഖുള്ള അടൽ 128 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 104 റൺസ് നേടി. 101 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം 84 റൺസാണ് അബ്ദുൾ മാലിക് നേടിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 191 റൺസ് പിറന്നു.
അഫ്ഗാൻ നായകൻ ഹസ്മത്തുള്ള ഷാഹിദി പുറത്താകാതെ 29 റൺസ് സംഭാവന ചെയ്തു. മുഹമ്മദ് നബി 18 റൺസെടുത്ത് പുറത്തായി. സിംബാബ്‌വെയ്ക്കായി ന്യൂമാൻ ന്യാംഹുരി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ നിരയിൽ രണ്ട് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. സിക്കന്ദർ റാസ 19 റൺസെടുത്ത് പുറത്താകാതെ നിന്നു. സീൻ വില്യംസ് 16 റൺസും നേടി. അഫ്ഗാനായി നവീദ് സദ്രാനും അള്ളാ ഗാസൻഫാറും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്