ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ ഓസ്‌ട്രേലിയ പുറത്തുവിട്ടു. ഫോമിൽ ഇല്ലാത്ത നഥാൻ മക്‌സ്വീനി പുറത്തായി. പകരക്കാരനായി യുവ ഓപ്പണർ സാം കോൺസ്റ്റാസ് തന്റെ കന്നി കോൾഅപ്പ് നേടി.
നവംബറിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനു വേണ്ടി കളിക്കുമ്പോൾ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി (107) നേടി കോൺസ്റ്റാസ് സെലക്ടർമാരെ ആകർഷിച്ചിരുന്നു. കൂടാതെ ഷോൺ അബോട്ട്, ബ്യൂ വെബ്സ്റ്റർ, ജേ റിച്ചാർഡ്‌സൺ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ് പരിക്ക് മൂലം പുറത്തായി, സ്‌കോട്ട് ബോളണ്ട് പ്ലെയിംഗ് ഇലവനിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോൺ ആബട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ജേ റിച്ചാർഡ്‌സൺ, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്