ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

DECEMBER 21, 2024, 3:04 AM

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ തോൽവിക്ക് ഏകദിന പരമ്പരയിൽ പകരം വീട്ടി പാകിസ്ഥാൻ. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ 81 റൺസിന്റെ കൂറ്റൻ വിജയവുമായാണ് പാകിസ്ഥാൻ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49.5 ഓവറിൽ 329 റൺസിന് ഓൾ ഔട്ടായപ്പോൾ ദക്ഷിണാഫ്രിക്ക 43.1 ഓവറിൽ 248 റൺസിന് ഓൾ ഔട്ടായി. 74 പന്തിൽ 97 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ അവസാന ബാറ്ററായി സെഞ്ചുറിക്ക് അരികെ പുറത്തായി.

ക്യാപ്ടൻ ടെംബാ ബാവുമ(12) നിരാശപ്പെടുത്തിയപ്പോൾ ഭേദപ്പെട്ട തുടക്കം ലഭിച്ച ടോണി ഡി സോർസി(34), റാസി വാൻഡർ ഡസൻ(23), ഏയ്ഡൻ മാർക്രം(21), ഡേവിഡ് മില്ലർ(29) എന്നിവർക്കാർക്കും ക്ലാസന് പിന്തുണ നൽകാനായില്ല. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി 47 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ നസീം ഷാ 37 റൺസിന് മൂന്ന് വിക്കറ്റും അബ്രാർ അഹമ്മദ് 48 റൺസിന് രണ്ട് വിക്കറ്റുമെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാബർ അസമിന്റെയും(95 പന്തിൽ 73), ക്യാപ്ടൻ മുഹമ്മദ് റിസ്‌വാന്റെയും(82 പന്തിൽ 80), കമ്രാൻ ഗുലാമിന്റെയും (32 പന്തിൽ 63) വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്‌കോർ കുറിച്ചത്. ആഗ സൽമാൻ(30 പന്തിൽ 33), ഷഹീൻ അഫ്രീദി(9 പന്തിൽ 16), ഇർഫാൻ ഖാൻ(15), ഓപ്പണർ സയിം അയൂബ്(25) എന്നിവരും പാകിസ്ഥാനുവേണ്ടി ബാറ്റിംഗിൽ തിളങ്ങി.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന മഫാക്ക 72 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ മാർക്കോ യാൻസൻ 71 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam