ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പദ്ധതിയിടുന്നതായി കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവും ഖലിസ്ഥാൻ അനുഭാവിയുമായ ജഗ്മീത് സിംഗ്.
ഈ തീരുമാനത്തോടെ ജസ്റ്റിൻ ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാരിനുള്ള പിന്തുണ എൻഡിപി അവസാനിപ്പിച്ചു. ലിബറലുകൾ മറ്റൊരു അവസരം അർഹിക്കുന്നില്ലെന്നും അതിനാലാണ് സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുന്നതെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത കത്തിൽ ജഗ്മീത് സിംഗ് പറയുന്നു.
കനേഡിയൻ ജനതയ്ക്ക് അനുകൂലമായ ഒരു സർക്കാരിന് വോട്ട് ചെയ്യാനുള്ള അവസരം കൂടി ഒരുക്കുകയാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. ആരോഗ്യ പരിരക്ഷ, പാർപ്പിടം, ജീവിതച്ചെലവ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ട്രൂഡോ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവുമുണ്ട്.
കണ്‍സര്‍വേറ്റീവുകളും ബ്ലോക്ക് ക്യുബെക്കോയിസും ട്രൂഡോയുടെ രാജിയെ അനുകൂലിച്ചുകൊണ്ട് എന്‍ഡിപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ പാസാകാനാണ് സാധ്യത. അതോടെ ട്രൂഡോ നയിക്കുന്ന കനേഡിയന്‍ സര്‍ക്കാര്‍ വീഴും.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജി വെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്