അഹമ്മദാബാദ്: ഹോം മൈതാനത്ത് നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പഞ്ചാബ് കിംഗ്‌സിനോട് 11 റണ്‍സിന്റെ തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് പൊരുതിയെങ്കിലും 232 റണ്‍സെടുക്കാനേ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചുള്ളൂ.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പഞ്ചാബിനെ ബാറ്റ് ചെയ്യാനയച്ചു. പ്രഭ്‌സിമ്രന്‍ (5) തുടക്കത്തില്‍ തന്നെ റബാഡയുടെ പന്തില്‍ പുറത്തായെങ്കിലും പ്രിയാന്‍ശ് ആര്യയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും ചേര്‍ന്ന് സ്‌കോര്‍ 79 ല്‍ എത്തിച്ചു. അസ്മത്തുള്ളയും (16) മാക്‌സ്വെലും (0) സ്‌റ്റോയ്‌നിസും (20) സായ്കിഷോറിന്റെ ഇരകളായെങ്കിലും ആറാം വിക്കറ്റില്‍ ശശാങ്ക് സിംഗിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ പഞ്ചാബിനെ വമ്പന്‍ സ്‌കോറിലെത്തിച്ചു.
28 പന്തില്‍ 81 റണ്‍സാണ് ശ്രേയസ്-ശശാങ്ക് സഖ്യം നേടിയത്. 42 പന്തില്‍ 97 റണ്‍സുമായി ശ്രേയസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ചു. 16 പന്തില്‍ 44 റണ്‍സുമായി ശശാങ്കിന്റെ വെടിക്കെട്ട്. സ്‌കോര്‍ 20 ഓവറില്‍ 5 ന് 243.
സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഗുജറാത്തിന് നല്‍കിയത് തകര്‍പ്പന്‍ തുടക്കം. 14 പന്തില്‍ 33 റണ്‍സുമായി മാക്‌സ്വെലിന്റെ പന്തില്‍ ഗില്‍ പുറത്തായപ്പോഴേക്കും 5.5 ഓവറില്‍ ടീം സ്‌കോര്‍ 61 ല്‍ എത്തി. സുദര്‍ശനും ജോസ് ബട്‌ലറും നടത്തിയ പ്രത്യാക്രമണം ഗുജറാത്തിന് അടിത്തറയായി. സ്‌കോര്‍ 145 ല്‍ എത്തിയപ്പോള്‍ ഉജ്വല ഫോമിലായിരുന്ന സായ്‌സുദര്‍ശനെ (74) അര്‍ഷ്ദീപ് പുറത്താക്കിയത് നിര്‍ണായകമായി. അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും (54) വമ്പന്‍ അടികളുമായി ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡും (46) തിളങ്ങിയെങ്കിലും ലക്ഷ്യം അപ്രാപ്യമായി നിന്നു. അവസാന ഓവറുകളിലെ മികച്ച ബോളിംഗാണ് പഞ്ചാബിന് തുണയായത്.
ശ്രേയസ് അയ്യറാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്