ഹൈദരാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പേസ് ബോളര്‍ മുഹമ്മദ് സിറാജ്. ആദ്യം തനിക്ക് ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് സിറാജ് പറഞ്ഞു. 2023 ലെ ഏകദിന ലോകകപ്പിനും 2024 ലെ ടി20 ലോകകപ്പിനുമുള്ള ടീമുകളില്‍ അംഗമായിരുന്ന സിറാജിനെ ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയടക്കം മൂന്ന് പേസര്‍മാരും അഞ്ച് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ദുബായിലേക്ക് പോയത്.
'തുടക്കത്തില്‍, ഞാന്‍ ടീമിന്റെ ഭാഗമല്ലെന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. രോഹിത് ഭായ് ടീമിന് വേണ്ടി ഏറ്റവും നല്ലത് ചെയ്യുന്നയാളാണ്, അതുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്. അദ്ദേഹത്തിന് വളരെയധികം അനുഭവപരിചയമുണ്ട്, പേസര്‍മാര്‍ക്ക് ആ ട്രാക്കില്‍ വലിയ കാര്യമില്ലെന്ന് അറിയാമായിരുന്നു. സ്പിന്നര്‍മാര്‍ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതുകൊണ്ടാണ് അവര്‍ എന്നെ അവഗണിക്കാന്‍ തീരുമാനിച്ചത്,' സിറാജ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ലഭിച്ച ഇടവേള തന്റെ ഫിറ്റ്‌നസും ബൗളിംഗും മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചതായി സിറാജ് പറഞ്ഞു.
'വളരെക്കാലമായി, ഞാന്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരുന്നു. അതിനാല്‍ എന്റെ ഫിറ്റ്‌നസും ബൗളിംഗും മെച്ചപ്പെടുത്താന്‍ ഞാന്‍ ഇടവേള ഉപയോഗിച്ചു. നിങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതിനാല്‍ അതൊരു നല്ല ഇടവേളയായിരുന്നു, ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടി. അതായിരുന്നു ഏറ്റവും വലിയ കാര്യം,' സിറാജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്