ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ചെന്നൈയിലെ ചെറ്റ്‌പേട്ടിലുള്ള വസതിയില്‍ വെച്ച് അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ അദ്ദേഹം വീട്ടില്‍ വച്ച് മരിച്ചു. ഭാര്യ അശ്വതിയും് പെണ്‍മക്കളായ അര്‍ഷിതയും മതിവതാനിയും അടങ്ങിയതാണ് മനോജിന്റെ കുടുംബം.
മനോജ് ഭാരതിരാജയുടെ മരണവാര്‍ത്ത കേട്ട് താന്‍ അതീവ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. 'നടനും സംവിധായകനുമായ ഭാരതിരാജയുടെ മകന്‍ ശ്രീ മനോജ് ഭാരതിയുടെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സമുത്തിരം, അല്ലി അര്‍ജുന, വരുഷമെല്ലാം വസന്തം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു,' സ്റ്റാലിന്‍ എഴുതി.
പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയും ഭാരതിരാജയുടെ അകാല വിയോഗത്തില്‍ പ്രതികരിച്ചു. 'എന്റെ പ്രിയ സുഹൃത്ത് ഭാരതിരാജയുടെ മകന്‍ മനോജ് കുമാറിന്റെ വിയോഗവാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് വാക്കുകള്‍ നഷ്ടപ്പെടുന്നു. ഇത്തരമൊരു ദുരന്തം ഭാരതിക്ക് സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ, ഈ വിധി സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. മനോജിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.' അദ്ദേഹം എഴുതി.
1999 ല്‍ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് ഭാരതിരാജ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും, എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് അദ്ദേഹം അല്ലി അര്‍ജുന, വരുഷമെല്ലാം വസന്തം, മഹാ നടികന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. വെങ്കട്ട് പ്രഭുവിന്റെയും ചിമ്പുവിന്റെയും മാനാട്, കാര്‍ത്തിയുടെ വിരുമന്‍ എന്നിവയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
നടന്‍ എന്നതിലുപരി, മനോജ് ഭാരതിരാജ തമിഴ് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ 'ഈച്ചി എലുമിച്ചി' എന്ന ഗാനം ആലപിച്ച് താജ്മഹലില്‍ ഗായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്