ന്യൂഡെല്‍ഹി: നടന്‍ വിക്കി കൗശാല്‍ ഛത്രപതി സാംഭാജിയായി തകര്‍ത്താടിയ ബോളിവുഡ് ചിത്രമായ ഛാവ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. വ്യാഴാഴ്ച (മാര്‍ച്ച് 27) ബാലയോഗി ഓഡിറ്റോറിയത്തിലെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് പ്രദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പ്രത്യേക ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തെ ആസ്പദമാക്കിയെടുത്ത ആക്ഷന്‍ ഡ്രാമ ചിത്രത്തെ നേരത്തെ പ്രശംസിച്ചിരുന്നു. ഫെബ്രുവരിയില്‍ 98-ാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍, മഹാരാഷ്ട്രയും മുംബൈയും മറാത്തി സിനിമകളെയും ഹിന്ദി സിനിമയെയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോയതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
മാഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ഛാവായില്‍ അക്ഷയ് ഖന്ന, രശ്മിക മന്ദാന, ഡയാന പെന്റി, വിനീത് കുമാര്‍ സിംഗ്, അശുതോഷ് റാണ എന്നിവരും അഭിനയിച്ചിരിക്കുന്നു. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം, സാംബാജി മഹാരാജിന്റെയും തന്റെ വിശ്വാസത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിലെ അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ്. ഫെബ്രുവരി 14 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതുവരെ ചിത്രം 700 കോടി രൂപയിലധികം വരുമാനം നേടിയിട്ടുണ്ടെന്ന് സാക്‌നില്‍ക്.കോം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്