മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ മാർച്ച് 27ന് ലോകം എമ്പാടും റിലീസിന് ഒരുങ്ങുകയാണ്. തിയേറ്റർ പ്രീ ബുക്കിങ്ങിൽ മലയാള സിനിമയുടെ സർവ്വകാല റെക്കോർഡുകളും തിരുത്തി എഴുതുന്ന ബുക്കിംഗ് ആണ് ഇതിനകം തന്നെ നടന്നിരിക്കുന്നത്.
ആരാധകർക്കൊപ്പം ചിത്രത്തെ വരവേൽക്കാൻ വിവിധ ക്ലബ്ബ്കളും സ്ഥാപനങ്ങളും ഇത്തവണ ടിക്കറ്റുകൾ വാങ്ങിച്ചു കൂടിയതോടെ ഷിക്കാഗോ മലയാളികൾക്കിടയിലും വൻ തരംഗമാവുകയാണ് എമ്പുരാൻ.
ചിത്രത്തെ ആസ്പദമാക്കി പുതിയ ഭക്ഷണ വിഭവങ്ങളും, പ്രൊമോഷനുകളും ഒരുക്കി ശ്രദ്ധേയമാവുകയാണ് മഹാരാജാ ഫുഡ്‌സ് പോലുള്ള ഇന്ത്യൻ കാറ്ററിങ് സ്ഥാപനങ്ങളും.
ലൂസിഫർ ചിക്കൻ, ചിക്കൻ നെടുമ്പള്ളി, ചിക്കൻ തമ്പുരാൻ, ഖുറേഷി ചിക്കൻ അബ്രാം എന്നിങ്ങനെ വ്യത്യസ്ഥമായ വിഭവങ്ങൾക്കും കരണമാവുകയാണ് ഈ പ്രഥ്വിരാജ് ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്