കണ്ണൂര്‍: സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തന്നെ നിർദേശിച്ചത് സഭയല്ല, സമവാക്യം പാലിക്കാനുളള നിയമനമല്ല തന്‍റേതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ പ്രവർത്തകരുടെ നോമിനിയെന്നും സണ്ണി ജോസഫ് പറഞ്ഞു
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യമാണ്.
അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ഹൈക്കമാൻഡ് തീരുമാനം. സുധാകരന്‍റെ കരുത്ത് വേറെയാണ്, അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്