ന്യൂഡെല്‍ഹി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) ഡെല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. 2026 ലെ തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും എഐഎഡിഎംകെയും വീണ്ടും സഖ്യത്തിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.
എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ എസ്പി വേലുമണി, കെപി മുനുസാമി എന്നിവരും ചര്‍ച്ചകള്‍ക്ക് ഡെല്‍ഹിയിലെത്തിയിട്ടുണ്ട്.
ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള എഐഎഡിഎംകെ നിലപാട് പുനഃപരിശോധിക്കുമെന്ന അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ മാസം ആദ്യം, ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സാധ്യത നിഷേധിക്കാതെ 'ആറുമാസം കാത്തിരിക്കാന്‍' ഇപിഎസ് പറഞ്ഞിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി എഐഎഡിഎംകെ 2023 ല്‍ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്തോറും നിലപാടുകളില്‍ പതിയെ മാറ്റം വരികയാണ്. ബിജെപിയും എഐഎഡിഎംകെയും പരസ്പരം മൃദുവായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഏകീകൃത എതിര്‍പ്പ് ഭരണകക്ഷിയായ ഡിഎംകെയിലേക്ക് തിരിച്ചിട്ടുമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈുടെ കടുത്ത നിലപാടുകളാണ് ബിജെപി-എഐഎഡിഎംകെ ബന്ധത്തില്‍ കല്ലുകടിയായത്. അണ്ണാമലൈയോട് ഉടക്കിയാണ് എഐഎഡിഎംകെ സഖ്യം വിട്ടത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് അണ്ണാമലൈയെ ബിജെപി മാറ്റണമെന്ന ആവശ്യം നേരത്തെ എഐഎഡിഎംകെ ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്