ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'എന്നൈ സുഡും പനി'യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി..

MARCH 21, 2025, 3:41 AM

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൽട്ടന്റ്, മൂവി കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ 'ടു സ്റ്റേറ്റ്‌സ് ' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലൻവേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമക്ക് പുതുമയല്ല.

സൂപ്പർതാരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകർക്ക് മല്ലുവില്ലൻമാരെ ഹൃദയത്തോടു ചേർത്തു പിടിച്ച ചരിത്രമാണുള്ളത്. അതങ്ങു എം.എൻ.നമ്പ്യാർ മുതൽ രാജൻ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായികുമാർ, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ വരെയുള്ളവർ ഇതിന് ഉദാഹരണമാണ്.

ചിത്രത്തിൽ കെ. ഭാഗ്യരാജ്, ചിത്ര ലക്ഷ്മണൻ, മനോബാല, തലൈവാസൽ വിജയ്, മുതുക്കലൈ, സിംഗംപുലി, കൂൾ സുരേഷ്, സുന്ദർരാജ്, ബില്ലി മുരളി, പളനി ശിവപെരുമാൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

vachakam
vachakam
vachakam

ഛായാഗ്രഹണം -വെങ്കട്ട്, ചിത്രസംയോജനം -ഇളങ്കോവൻ, സംഗീത സംവിധാനം -അരുൾ ദേവ്, നൃത്ത സംവിധാനം -സാൻഡി & രാധിക തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam