ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണംനേരിട്ട അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ശുപാർശ.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ശുപാർശ ചെയ്തത്.
പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടും അതിന് ജസ്റ്റിസ് വർമ നൽകിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതിയത്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ മാർച്ച് 14-ന് രാത്രി തീപ്പിടിത്തമുണ്ടായത് അണയ്ക്കുന്നതിനിടെയാണ് ചാക്കുകളിലാക്കിയനിലയിൽ പണം കണ്ടെത്തിയത്.
ഇക്കാര്യം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയും പണം കണ്ടെത്തിയത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്