ഡൽഹി : ഇന്ത്യാ-പാകിസ്ഥാൻ സംഘർഷങ്ങളുടെ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു.
സുരക്ഷാ ഭീഷണി നിലനിൽക്കുന്ന വിമാനത്താവളങ്ങൾ മാത്രമാണ് അടച്ചിരിക്കുന്നത്. വ്യാഴാഴ്ച ജമ്മു വിമാനത്താവളം ലക്ഷ്യമാക്കി നടന്ന പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.
ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്തര്‍, കെഷോദ്, കണ്ട്‌ല, ഭുജ്, ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത് സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര-ഗഗ്ഗാല്‍, ഭത്തിണ്ഡ, ഡയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനിര്‍, ബല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ത്ര, ധർമ്മശാല, ഗ്വാളിയോർ, ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളാണ് സുരക്ഷ കാരണങ്ങൾ മുന്‍നിര്‍ത്തി അടച്ചത്.
അതേസമയം, ഇന്ത്യയിലുടനീളമുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അതത് വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്