പുനെ: പേസ് മേക്കറിന്റെ സഹായത്താല്‍ ജീവിതത്തിലേക്ക് നടന്നുകയറുകയാണ് പില്ലുവെന്ന പൂച്ച. ഹൃദയതാളത്തിന്റെ വേഗം കുറഞ്ഞതോടെയാണ് ഏഴ് വയസുള്ള പുനെക്കാരിയായ പില്ലുവിന് പേസ് മേക്കര്‍ പിടിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി പേസ്മേക്കര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ പില്ലു ആരോഗ്യം വീണ്ടെടുത്തു വരിയാണ്.
അപകടകരമായ നിലയില്‍ ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടര്‍ന്നാണ് പില്ലുവിന് പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ ഉടമയും വെറ്ററിനറി ഡോക്ടറും തീരുമാനിച്ചത്. രണ്ട് വര്‍ഷം മുന്‍പുവരെ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നുവെന്ന് പില്ലുവിന്റെ ഉടമ അജയ് ഹിരുള്‍ക്കര്‍ പറഞ്ഞു. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ പില്ലു കസേരയില്‍ കയറാന്‍ പോലും പാടുപെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയമിടിപ്പ് മിനിറ്റില്‍ അന്‍പതിലും താഴെയാണെന്ന് കണ്ടെത്തിയത്.
സാധാരണ 140 മുതല്‍ 220 സ്പന്ദനങ്ങള്‍വരെയാണ് പൂച്ചയ്ക്കുള്ളത്. രണ്ട് വര്‍ഷം മുന്‍പ് പില്ലുവിന് മോണവീക്കം വന്നിരുന്നതായും അജയ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മയോകാര്‍ഡൈറ്റിസ് കണ്ടെത്തുന്നത്. ഹൃദയപേശികളില്‍ അണുബാധയുണ്ടാകുന്ന സ്ഥിതിവിശേഷമാണ് മയോകാര്‍ഡൈറ്റിസ്. ഇത് ഹൃദയമിടിപ്പ് വലിയ അളവില്‍ കുറയാന്‍ കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്