എമ്പുരാന്‍ തരംഗം ഡാളസിലും: വരവേല്‍ക്കാന്‍ നാല് തിയേറ്ററുകളിലെ ആദ്യ ഷോ ടിക്കറ്റ് ഒന്നിച്ചുവാങ്ങിച്ച് ഫാന്‍സ്!

MARCH 20, 2025, 8:26 PM

ടെക്സാസ്: മാര്‍ച്ച് 26 ന് അമേരിക്കയിലെ തീയേറ്ററുകളില്‍ റിലീസാകുന്ന  മോഹന്‍ലാല്‍-പൃഥ്വി രാജ് ചിത്രമായ എമ്പുരാനെ വരവേല്‍ക്കാന്‍ ലാലേട്ടന്‍ ആരാധകര്‍ റെഡി!  

ഡാളസിലെ സൗഹൃദ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ് ആണ് ഈ ഫാന്‍സ് ഷോക്ക് നേതൃത്വം നല്‍കുന്നത്. പ്രീ ബുക്കിംഗ് തുടങ്ങി ആദ്യ 15 മിനിറ്റില്‍ തന്നെ സിനിമാര്‍ക്കിന്റെ നാല് തീയറ്ററുകളിലെ ആദ്യ ഷോയുടെ  മുഴുവന്‍ ടിക്കറ്റുകളും ഇവര്‍ വാങ്ങി. അതോടെ സിനിമാര്‍ക്കിന്റെ 4 തീയേറ്ററുകളുടെ ആദ്യ ഷോ ഇപ്പോള്‍ തന്നെ ഹൗസ് ഫുള്‍ !


എമ്പുരാന്റെ പ്രീമിയര്‍ ഷോ ആഘോഷിക്കാന്‍ തയാറെടുത്തതായി മോഹന്‍ലാലിന്റെ കടുത്ത ആരാധകരും ഡാളസ് ഗ്രൂപ്പിന്റെ വക്താക്കളും പറഞ്ഞു. 700 ഓളം ലാലേട്ടന്‍ ആരാധകരാണ് ഈ ഫാന്‍സ് ഷോ ആസ്വദിക്കുവാനായി ഒരുങ്ങുന്നത്.  

ലൂയിസ് വില്‍ സിനിമാര്‍ക്കില്‍ മാര്‍ച്ച് 26 രാത്രി 8:30 നാണ് ആദ്യ ഷോകളുടെ പ്രദര്‍ശനം. ഉത്സവസമാനമായ അന്തരീക്ഷത്തില്‍ ലാലേട്ടന്‍ ആരാധകരെ ആവേശത്തില്‍ ആറാടിച്ച് ആദ്യ പ്രദര്‍ശനം ആഘോഷകരമാക്കാനാണ് ഇവരുടെ പദ്ധതി.  

തീയേറ്ററില്‍ വൈകുന്നേരം 7 മണിക്ക് ആട്ടം ഓഫ് ഡാലസിന്റെ ചെണ്ട വാദ്യമേളത്തോടെ തുടക്കം. മെഗാ ഫാന്‍സ് ഷോക്ക് മോടി കൂട്ടാന്‍ UTD  ഡാളസ് ക്യാംപസുകളിലെ മലയാളി സ്റ്റുഡന്‍സ് കോമെറ്റ്സ്  അസോസിയേഷന്‍ നടത്തുന്ന സ്പ്ലാഷ് മോബ് സംഘടിപ്പിക്കും. അതോടൊപ്പം വിവിധങ്ങളായ 'സര്‍പ്രൈസ്' കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു ഫാന്‍സ് ഷോ നടന്നിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്. നാട്ടില്‍ നടക്കുന്ന അതേ സമയത്ത് തന്നെ ഇവിടേയും ഫാന്‍സ് ഷോ നടത്തുവാനാണ് യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെ തീരുമാനം.

vachakam
vachakam
vachakam

മാര്‍ട്ടിന്‍ വിലങ്ങോലില്‍

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam