'തറൈപടയ്'മാർച്ച് 28ന് തീയേറ്ററുകളിലേക്ക്...

MARCH 24, 2025, 2:11 AM

തമിഴിലെ യുവ താരങ്ങളായ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം പ്രഭ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് തറൈപടയ്. പക്കാ കട്ട ലോക്കൽ കഥ പറയുന്ന ചിത്രം സ്റ്റോണേക്‌സിന്റെ ബാനറിൽ പി.ബി. വേൽമുരുഗൻ നിർമിക്കുന്നു. ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാർച്ച് 28ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സൻഹ സ്റ്റുഡിയോ റിലീസ് ആണ്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി.

ചിത്രത്തിലൂടെ പറയുന്നത് ഒരു ഗ്യാങ്സ്റ്റർ കഥയാണ്. മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നറിയപ്പെടുന്ന ചെയിൻ മാർക്കറ്റിംഗിലൂടെ ഒരു തട്ടിപ്പുകാരൻ ആളുകളുടെ പണം തട്ടിയെടുക്കുന്നു. സംഘത്തിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അയാളുടെ ഗുണ്ടാസംഘത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ, ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരെ കൂടാതെ തമിഴിലെ മുതിർന്ന താരങ്ങളും വേഷമിടുന്നു.

vachakam
vachakam
vachakam

ചിത്രത്തിനായി കൂറ്റൻ വിമാനത്താവളം ഒരുക്കിയതും ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രവീന്ദ്രനാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവ്വഹിക്കുന്നത്. സുരേഷ്‌കുമാർ സുന്ദരമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മ്യൂസിക്: മനോജ്കുമാർ ബാബു, എഡിറ്റർ: രാംനാഥ്, സ്റ്റണ്ട്‌സ്: മിറട്ടേൽ സെൽവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജൻ റീ, ലിറിക്‌സ്: ആദി & മനോജ്, ഡിസൈൻസ്: വെങ്കെട്ട്, വാർത്താപ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam