ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറില്‍ സ്പര്‍ശിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും ബലാത്സംഗക്കുറ്റമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധിയ്ക്ക് പിന്നാലെ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.
ഉത്തര്‍പ്രദേശില്‍ പതിനൊന്നുകാരിയെ മാറിടത്തില്‍ സ്പര്‍ശിക്കുകയും പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിലെ നിരീക്ഷണങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന റിട്ട് ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു.
ഹൈക്കോടതി വിധി ചോദ്യം ചെയ്യേണ്ടത് കേസിലെ കക്ഷികള്‍ പ്രത്യേകാനുമതി ഹര്‍ജിയിലൂടെയാണെന്നിരിക്കേ, പുറമേ നിന്നുള്ളയാള്‍ റിട്ട് ഹര്‍ജി നല്‍കിയത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്