ലക്‌നൗ: മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ അവസാനിക്കും മുന്‍പേ സമാനമായ കൊലപാതകം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലും. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യുവതി കാമുകനുമായി ഗൂഢാലോചന നടത്തി ഭര്‍ത്താവിനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി.
ദിലീപ് യാദവെന്ന യുവാവാണ് കൊലപാതകത്തിനിരയായത്. കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തതിന് ഭാര്യ പ്രഗതി യാദവും കാമുകന്‍ അനുരാഗ് യാദവും അറസ്റ്റിലായി. വാടകക്കൊലയാളിയായ റാംജി നഗറും പൊലീസ് പിടിയിലായി.
2025 മാര്‍ച്ച് 5 നാണ് പ്രഗതിയും ദിലീപ് യാദവുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അനുരാഗ് യാദവുമായി പ്രണയത്തിലായിരുന്നു പ്രഗതി.
വിവാഹത്തിന് മുന്‍പുതന്നെ പ്രഗതിയും അനുരാഗും ദിലീപിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ദിലീപ് സമ്പന്നനാണെന്നും അയാളുടെ പണമുപയോഗിച്ച് ഭാവിയില്‍ സമ്പന്നരായി ജീവിക്കാമെന്നും ഇരുവരും കണക്കുകൂട്ടി. കൊലപാതകം നടത്താന്‍ പ്രഗതി അനുരാഗിന് ഒരു ലക്ഷം രൂപ നല്‍കി. രണ്ട് ലക്ഷം രൂപക്ക് റാംജി നഗര്‍ എന്ന വാടക കൊലയാളിയെ അനുരാഗ് നിയോഗിച്ചു.
മാര്‍ച്ച് 19 ന്, ഒരു ജോലിക്ക് പോയി മടങ്ങുകയായിരുന്ന ദിലീപ് പട്‌ന കനാലിനടുത്ത് റോഡരികിലെ ഒരു ഹോട്ടലിന് സമീപം വണ്ടി നിര്‍ത്തി. മോട്ടോര്‍ സൈക്കിളുകളില്‍ വന്ന രണ്ടുപേര്‍ അദ്ദേഹത്തെ സമീപിച്ച് കുടുങ്ങിപ്പോയ വാഹനം മാറ്റാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ദിലീപിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ഒരു ഗോതമ്പ് വയലിന് സമീപം വെടിവെച്ചു. വയലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ അദ്ദേഹത്തെ കണ്ടെത്തി പോലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ദിലീപ് മരിച്ചു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. ദിലീപിനെ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോകുന്നത് കാണിക്കുന്ന നിര്‍ണായക തെളിവുകള്‍ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചു. ഇത് റാംജി നഗറിനെ തിരിച്ചറിയാന്‍ കാരണമായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റാംജിയെയും അനുരാഗിനെയും അറസ്റ്റ് ചെയ്തു. പിന്നീട്, പ്രഗതിയെയും കസ്റ്റഡിയിലെടുത്തു.
മൂന്ന് പ്രതികളെയും പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്