ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ബോര്‍ബണ്‍ വിസ്‌കി, കാലിഫോര്‍ണിയ വൈന്‍ എന്നിവയുടെ താരിഫ് ഇന്ത്യ കുറച്ചേക്കും

MARCH 26, 2025, 10:19 AM

ന്യൂഡെല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകള്‍, ബോര്‍ബണ്‍ വിസ്‌കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ തീരുവ  കുറയ്ക്കുന്നതിനും വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും ന്യൂഡെല്‍ഹിയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇക്കാര്യം പരിഗണിക്കുന്നത്. 

ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് 40% ആയി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു. താരിഫ് വീണ്ടും കുറയ്ക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതോടെ പ്രീമിയം ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കും. 

ബോര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ മുമ്പ് 150% ല്‍ നിന്ന് 100% ആയി കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇപ്പോള്‍ വീണ്ടും താരിഫ് കുറയ്ക്കുന്നത് പരിഗണിക്കുന്നു. കാലിഫോര്‍ണിയന്‍ വൈനിന്റെ താരിഫ് കുറയ്ക്കാനും യുഎസ് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 

vachakam
vachakam
vachakam

ഇന്ത്യയിലേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും യുഎസ് കയറ്റുമതി വിപുലീകരിക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ തങ്ങളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ യുഎസ് താല്‍പ്പര്യപ്പെടുന്നു. അതേസമയം യുഎസിലേക്കുള്ള കയറ്റുമതിക്ക് അനുകൂലമായ നിബന്ധനകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയും ശ്രമിക്കുന്നു. 

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഫാര്‍മ ഇറക്കുമതി 2021-22ല്‍ 78.8% വര്‍ദ്ധിച്ച് 4,05,317.35 ലക്ഷം രൂപയിലെത്തിയിരുന്നു. 2022-23ല്‍ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023ല്‍ ഈ പ്രവണത വീണ്ടും മാറി, ഇറക്കുമതി 10.8% വര്‍ദ്ധിച്ച് 3,25,500.17 ലക്ഷം രൂപയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam