ക്രിസ്തുമസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചിഴച്ചു

DECEMBER 24, 2025, 11:25 PM

ഫോർട്ട് വർത്ത് (ടെക്‌സസ്): ക്രിസ്തുമസ് തലേന്ന് പുലർച്ചെ ഫോർട്ട്‌വർത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന രീതിയിൽ എടിഎം കവർച്ചാ ശ്രമം. മോഷ്ടിച്ച എസ്‌യുവി ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.

ബുധനാഴ്ച പുലർച്ചെ 3:45ഓടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനത്തിൽ മെറ്റൽ കേബിൾ ഘടിപ്പിച്ച് എടിഎം മെഷീൻ കടയുടെ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

വാഹനം ഓടിച്ചു പോകുന്നതിനിടെ എടിഎം വേർപെട്ടുപോയി. തുടർന്ന് ഐ30 സർവീസ് റോഡിൽ മെഷീൻ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.

vachakam
vachakam
vachakam

കൃത്യത്തിന് ഒരു മണിക്കൂർ മുമ്പ് ഡാളസിൽ നിന്ന് മോഷ്ടിച്ച എസ്‌യുവിയാണ് പ്രതികൾ ഉപയോഗിച്ചത്. ഇത് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെടുത്തു.

കറുത്ത ഹൂഡി, മാസ്‌ക്, ഓറഞ്ച് ഗ്ലൗസ് എന്നിവ ധരിച്ച രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സമീപ നഗരങ്ങളിൽ നടന്ന സമാനമായ മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ ഡിറ്റക്ടീവ് ജിയോവാനി റാമിറസിനെ 817-246-7070, എക്സ്റ്റൻഷൻ 420 എന്ന നമ്പറിലും, 817-469-TIPS എന്ന നമ്പറിൽ ടാരന്റ് കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സിനും ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam