പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലേ? എങ്കില്‍ ഇനിമുതല്‍ പമ്ബുകളില്‍ നിന്ന് ഇന്ധനവും ഇല്ല 

MARCH 24, 2025, 8:05 AM

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനമാക്കുന്നില്ലെന്ന് തെളിയിക്കുന്ന പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഡല്‍ഹിയിലെ റോഡുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.

കാലഹരണപ്പെട്ട സർട്ടിഫിക്കറ്റ് കൈവശം വെക്കുന്നവർക്ക് ഇന്ധനം നല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഡല്‍ഹി സർക്കാർ.

ഇതിനായി പമ്ബുകളില്‍ വാഹനം തിരിച്ചറിയുന്നതിനുള്ള ‘ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്‌നിസഷൻ’ ഉപകരണങ്ങള്‍ സ്ഥാപിക്കും. തുടർന്ന് കാലഹരണപെടാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം നല്‍കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

നിലവില്‍ ചില ഇന്ധന പമ്ബുകളില്‍ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സർക്കാർ അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ഈ സംവിധാനം ആളുകള്‍ ഉപയോഗപ്പെടുത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൂടാതെ 10 വർഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ വാഹങ്ങള്‍ക്കും 15 വർഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കുന്നതില്‍ നിന്നും പമ്ബുകളെ ഡല്‍ഹി സർക്കാർ വിലക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ വായു മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സർക്കാരിന്റെ ഈയൊരു നയം. നേരത്തെ തന്നെ 10 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡല്‍ഹി എൻ.സി.ആർ (ദേശീയ തലസ്ഥാന മേഖല) പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam