മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ച് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തില്‍ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നതിനിടെ, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തൊഴിലാളികള്‍ തിങ്കളാഴ്ച മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയിലെത്തി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ചില ഭാഗങ്ങള്‍ പൊളിക്കാന്‍ തുടങ്ങി.
മഹാരാഷ്ട്രയിലെ ഭരണസഖ്യത്തെ നിശിതമായി വിമര്‍ശിക്കാറുള്ള കമ്ര, 2022 ല്‍ ഏകനാഥ് ഷിന്‍ഡെ ശിവസേനയിലുണ്ടാക്കിയ കലാപത്തെ വിവരിക്കാന്‍ ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന്റെ പാരഡി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
കമ്ര തന്നെ പങ്കിട്ട അദ്ദേഹത്തിന്റെ സമീപകാല ഷോയില്‍ നിന്നുള്ള ഒരു ക്ലിപ്പില്‍, ഷിന്‍ഡെയുടെ ശാരീരിക ആകാരത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള അദ്ദേഹത്തിന്റെ സമവാക്യത്തെയും കുറിച്ച് ബോളിവുഡ് ചിത്രമായ ദില്‍ തോ പാഗല്‍ ഹേയിലെ ഒരു സ്പൂഫ് ഗാനം അദ്ദേഹം ആലപിക്കുന്നതായി കാണിച്ചു. എന്നിരുന്നാലും, ക്ലിപ്പില്‍ കമ്ര ഷിന്‍ഡെയുടെ പേര് വ്യക്തമായി പറഞ്ഞിട്ടില്ല.
വീഡിയോ വലിയ വിവാദത്തിന് തിരികൊളുത്തി. വീഡിയോയില്‍ കമ്ര നടത്തിയ പരാമര്‍ശങ്ങള്‍ ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാക്കളെ പ്രകോപിപ്പിച്ചു. കമ്രയുടെ പരിപാടി ഷൂട്ട് ചെയ്ത മുംബൈയിലെ ഖാര്‍ പ്രദേശത്തെ ഒരു സ്റ്റുഡിയോയും ഹോട്ടലും ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തു. 11 ശിവസേന (ഷിന്‍ഡെ വിഭാഗം) പ്രവര്‍ത്തകരെ അക്ര പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹാബിറ്റാറ്റ് സ്റ്റുഡിയോയിലേക്ക് നിയമ നടപടിയുമായി മുസിസിപ്പില്‍ കോര്‍പ്പറേഷനും എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്