റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ ചൊവ്വാഴ്ച സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഒരു ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ഉന്നത കമാന്‍ഡര്‍ സുധീര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു വനത്തില്‍ രാവിലെ 8 മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. നക്‌സല്‍ കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന ഇവിടേക്ക് എത്തുകയായിരുന്നെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു.
ഏറ്റുമുട്ടലിനുശേഷം നടത്തിയ തിരച്ചിലില്‍, ടോപ്പ് കമാന്‍ഡര്‍ സുധീര്‍ ഉള്‍പ്പെടെ മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ സ്ഥലത്തു നിന്ന് തോക്കുകള്‍ക്കൊപ്പം കണ്ടെടുത്തു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു ഇന്‍സാസ് റൈഫിള്‍, .303 റൈഫിള്‍, 12 ബോര്‍ റൈഫിള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവയും കണ്ടെടുത്തു.
കൊല്ലപ്പെട്ടത് തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനായ, ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗം സുധീര്‍ ആണെന്ന് തിരിച്ചറിഞ്ഞു. സുധാകര്‍, മുരളി എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. മറ്റ് രണ്ട് മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ഈ വര്‍ഷം ഇതുവരെ നക്‌സലൈറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 100 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചതായി ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദര്‍രാജ് പി പറഞ്ഞു. മാര്‍ച്ച് 20 ന് സംസ്ഥാനത്തെ ബിജാപൂര്‍, കാങ്കര്‍ ജില്ലകളിലായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 30 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്