ലഖ്‌നൗ: 'ഐ ലവ് യു പാകിസ്ഥാൻ' എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
ശിക്കാർപൂർ ചൗധരി ഗൗതിയ സ്വദേശിയായ തബ്രീസ് ആലമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്നും തബ്രീസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഖണ്ഡ് ഭാരത് സങ്കൽപ്പ് നാഥ് നഗരി 25 എന്ന ഗ്രൂപ്പ് രംഗത്തെത്തിയതായി ഇസ്സാനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു.
പരാതിയെത്തുടർന്ന് ദേശീയ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങള്‍ക്ക് ഭാരതീയ ന്യായ സംഹിത സെക്ഷൻ 152 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എസ്.എച്ച്.ഒ പറഞ്ഞു.
നേരത്തെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും തബ്രെസിക്കെതിരെ കേസ് നിലവിലുണ്ട്. ആ പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്