ന്യൂഡെല്‍ഹി: എംപിമാരുടെയും മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും ശമ്പളം, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ലമെന്ററി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, സിറ്റിംഗ് അംഗങ്ങള്‍ക്കുള്ള ദിവസ അലവന്‍സുകളും ഉയര്‍ത്തിയിട്ടുണ്ട്.
1961 ലെ ആദായനികുതി നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കി പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ എന്നിവ പ്രകാരം അനുവദിച്ചിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
എംപിമാര്‍ക്കുള്ള പുതുക്കിയ ആനുകൂല്യങ്ങള്‍:
ശമ്പളം: എംപിമാരുടെ പ്രതിമാസ ശമ്പളം 1,00,000 രൂപയില്‍ നിന്ന് 1,24,000 രൂപ ആയി വര്‍ദ്ധിപ്പിച്ചു.
ദിവസ അലവന്‍സ്: ദിവസ അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപ ആയി ഉയര്‍ത്തി.
മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ പ്രതിമാസം 25,000 രൂപയില്‍ നിന്ന് 31,000 രൂപ ആയി വര്‍ദ്ധിപ്പിച്ചു.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനമുള്ളവര്‍ക്ക് ഓരോ വര്‍ഷത്തിനും ലഭിക്കുന്ന അധിക പെന്‍ഷന്‍ പ്രതിമാസം 2,000 രൂപയില്‍ നിന്ന് 2,500 രൂപ ആയി വര്‍ദ്ധിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്