ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ രണ്ടു യുവാക്കള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളിള്‍ അറസ്റ്റില്‍. ഇരകളെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തത്.
പ്രതിയായ കോണ്‍സ്റ്റബിള്‍ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഭാര്യയെക്കൊണ്ട് കാമുകനായ മനോജിനെ ഇയാള്‍ വിളിച്ചുവരുത്തിയതായി പോലീസ് പറഞ്ഞു. മനോജ് തിരികെ പോകുമ്പോള്‍ കോണ്‍സ്റ്റബിള്‍ ഒരു കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഏകദേശം 20 തവണ ഇയാള്‍ മനോജിനെ കുത്തി. മനോജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് മനോജിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രോഹിത് ലോധിയെയും മഹേന്ദ്ര കുമാര്‍ കൊലപ്പെടുത്തി.
ലഖിംപൂരിലെ നഗ്വ പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകം കോണ്‍സ്റ്റബിള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മനോജിന്റെ മൃദേഹത്തില്‍ 20 ഓളം മുറിവുകളുണ്ട്. അതേസമയം രോഹിതിനെ കഴുത്തില്‍ ഒറ്റ വെട്ടിനാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിനിടെ, കോണ്‍സ്റ്റബിളിന്റെ ഭാര്യക്കും പരിക്കേറ്റു.
കൊലപാതകത്തിന് ശേഷം കോണ്‍സ്റ്റബിള്‍ ലഖിംപൂരിലേക്ക് രക്ഷപ്പെട്ടു. എന്നിരുന്നാലും, പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും സംഭവത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ചു.
കേസില്‍ കൂടുതല്‍ നിയമനടപടികള്‍ പോലീസ് ഇപ്പോള്‍ പൂര്‍ത്തിയാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്