ഡൽഹി: വീട്ടിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ റിപ്പോർട്ട് സുപ്രീം കോടതി പുറത്ത് വിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കത്തിയ നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തി എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്. പാതി കത്തിയ നോട്ട് കെട്ടുകൾ കണ്ടെത്തി. സ്റ്റോർ റൂമിലാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചനയെന്നും നോട്ടിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ജഡ്ജിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്