കറാച്ചിയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം; പാക്ക് പ്രധാനമന്ത്രിയെ വസതിയില്‍ നിന്നും മാറ്റി

MAY 8, 2025, 9:18 PM

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയെന്നോണം പാക്കിസ്ഥാന്‍ നടത്തിയ പ്രകോപനങ്ങള്‍ക്ക് പിന്നാലെ കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. തലസ്ഥാനമായ ഇസ്ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തിയെന്നാണ് വിവരം. ഇന്ത്യയുടെ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചിയിലേക്ക് കനത്ത മിസൈല്‍ ആക്രമണമുണ്ടായെന്നാണ് സൂചന. കറാച്ചി തുറമുഖത്ത് നിന്ന് തുടര്‍സ്‌ഫോടനങ്ങള്‍ കേട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളും ഉണ്ട്.

കൂടാതെ ഇന്ത്യന്‍ വ്യോമസേനയും കറാച്ചിയില്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ കറാച്ചിയിലെ പാക്ക് നാവികസേനാ താവളത്തിന് കനത്ത നാശനഷ്ടമുണ്ടായി. സിയാല്‍ക്കോട്ടിലും ലഹോറിലും റാവല്‍പിണ്ടിയിലും കനത്ത വ്യോമാക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

മാത്രമല്ല പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്ക് കിലോമീറ്ററുകള്‍ മാത്രം അകലെ സ്‌ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഷരീഫിനെ വസതിയില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam