തിരുവനന്തപുരം: മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കിയതായി റിപ്പോർട്ട്. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ.
അതേസമയം മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടറിയേയും പ്രസിഡൻ്റിനേയും തെരഞ്ഞെടുത്തു. സി.എസ്. സുജാതയെയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കെ.എസ്. സലീഖയെ പ്രസിഡൻ്റായും തെരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
