ചികിത്സാ പിഴവുമൂലം 9 വയസ്സുകാരിയുടെ കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവം: കുടുംബം വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി

JANUARY 15, 2026, 2:51 AM

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം 9 വയസ്സുകാരിയുടെ കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തിൽ കുടുംബം വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി. 

വിഷയത്തിൽ നീതി കിട്ടണമെന്നും, സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് പോരാട്ടമെന്നും അതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കുമോയെന്ന്  ഭയക്കുന്നതെന്നും വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു.

ഡിഎംഒ ഓഫീസിൽ എത്തിയാണ് 9 വയസ്സുകാരി വിനോദിനിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്

vachakam
vachakam
vachakam

സർക്കാർ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നിലാണ് മൊഴി നൽകിയത്. ഉണ്ടായ സംഭവങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞെന്ന് വിനോദിനിയുടെ കുടുംബം പറഞ്ഞു. 

പാലക്കാട് സ്വദേശിയായ 9 വയസ്സുകാരി വിനോദിനിയുടെ കൈ, ഫ്രാക്ചർ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയിലുണ്ടായ അനാസ്ഥ കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കൈപ്പത്തി മുറിച്ച് മാറ്റുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam