ദില്ലി: നിയമസഭാ തെരഞ്ഞടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
നിയമസഭ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, സിപിഐഎമ്മിനും കോൺഗ്രസിനും കേരളത്തെ കുറിച്ച് പറയാൻ ഒന്നും ഇല്ലെന്നും അതിനാലാണ് ബിജെപിക്ക് എതിരെ നുണ പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു. ഒരു സമരത്തിൽ ഇരുന്ന് മുഖ്യമന്ത്രി പറയുന്നു കേരളത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന്.
അത് അന്ന് തന്നെ ആ വാദം ബിജെപി പൊളിച്ചെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
