ന്യൂഡല്‍ഹി: ജിഡിപി വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 2015ല്‍ 2.1 ലക്ഷം കോടി ഡോളര്‍ ആയിരുന്ന ജിഡിപി 2025ല്‍ 4.3 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഡിജിറ്റലൈസേഷനും മറ്റ് സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.
മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 105 ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ നേട്ടമാണ്. വളര്‍ച്ചാ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം കൂടിയാണ് ഇന്ത്യ. തൊട്ടുപിന്നില്‍ അമേരിക്കയും ചൈനയുമാണ്. ഇതേ കാലയളവില്‍ അമേരിക്കയുടെയും ചൈനയുടെയും ജിഡിപി വളര്‍ച്ച യഥാക്രമം 66 ശതമാനവും 44 ശതമാനവുമാണ്. ഇവിടെയാണ് ഇന്ത്യ 105 ശതമാനം വളര്‍ച്ച കൈവരിച്ചത്. അമേരിക്ക (30.3 ട്രില്യണ്‍ ഡോളര്‍), ചൈന (19.5 ട്രില്യണ്‍ ഡോളര്‍), ജര്‍മ്മനി (4.9 ട്രില്യണ്‍ ഡോളര്‍), ജപ്പാന്‍ (4.4 ട്രില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ജിഡിപി. സാമ്പത്തികശക്തിയുടെ കാര്യത്തില്‍ ഈ നാല് രാജ്യങ്ങള്‍ക്ക് ശേഷം അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ ദശകത്തില്‍ ജപ്പാന്റെ ജിഡിപി വളര്‍ച്ച പൂജ്യം ആയതിനാല്‍ ഇന്ത്യ വൈകാതെ തന്നെ ജപ്പാനെ മറികടന്ന് നാലാമതാകുമെന്നാണ് ഐഎംഎഫ് ഡാറ്റ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദശകത്തില്‍ യുകെയുടെ ജിഡിപി 28 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിന്റെ ജിഡിപിയില്‍ 38 ശതമാനം വളര്‍ച്ചയുണ്ടായി, 2015 ല്‍ 2.4 ട്രില്യണ്‍ ഡോളറായിരുന്നത് 2025ല്‍ 3.3 ട്രില്യണ്‍ ഡോളറായി. 50 ശതമാനത്തിലധികം ജിഡിപി വളര്‍ച്ച നേടി മറ്റ് സമ്പദ്വ്യവസ്ഥകളില്‍ റഷ്യയും (57 ശതമാനം), ഓസ്ട്രേലിയയും (58 ശതമാനം), സ്പെയിനുമാണുള്ളത് (50 ശതമാനം).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്