ന്യൂഡെല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ തിങ്കളാഴ്ച സുപ്രീം കോടതി കൊളീജിയം അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ജഡ്ജിയുടെ വീട്ടില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
മാര്‍ച്ച് 20, 24 തിയതികളില്‍ നടന്ന രണ്ട് യോഗങ്ങളിലാണ് സ്ഥലംമാറ്റാനുള്ള തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി കൊളീജിയം പറഞ്ഞു.
1969 ല്‍ അലഹബാദില്‍ ജനിച്ച ജസ്റ്റിസ് വര്‍മ്മയെ 2014 ലാണ് അലഹബാദ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തുകയും തുടര്‍ന്ന് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമിക്കുകയും ചെയ്തിരുന്നത്.
അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധങ്ങള്‍ക്കിടെ കൊളീജിയ ശുപാര്‍ശ നടപ്പാക്കിയത്.
മാര്‍ച്ച് 14 ന് ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ ഉണ്ടായ തീപിടുത്ത സംഭവത്തെ തുടര്‍ന്നാണ് വിവാദങ്ങളുണ്ടായത്. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കണക്കില്‍പെടാത്ത പണം കണ്ടെത്തുകയായിരുന്നു. പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് വര്‍മ്മ നിഷേധിച്ചു, തന്റെ പേരിന് കോട്ടം വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ശനിയാഴ്ച രാത്രി, ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിശോധിച്ചു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. ആരോപണങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുതിര്‍ന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്