ചണ്ഡീഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ കര്‍ഷക നേതാക്കളായ പി.ടി. ജോണും പി.ആര്‍. പാണ്ഡ്യനും ജയില്‍മോചിതരായി. രണ്ട് കര്‍ഷക നേതാക്കളെയും വിട്ടയക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രിയോടെയാണ് പുറപ്പെടുവിപ്പിച്ചത്. പി.ടി. ജോണ്‍ മലയാളിയും പി.ആര്‍. പാണ്ഡ്യന്‍ തമിഴ്നാട് സ്വദേശിയാണ്.
അതേസമയം അറസ്റ്റിലായ 800 ലധികം കര്‍ഷകരെ വിട്ടയച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇന്ന് ഏകദേശം 450 കര്‍ഷകരെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐജി സുഖ്ചെയിന്‍ സിംഗ് ഗില്‍ പറഞ്ഞു. 60 വയസിന് മുകളിലുള്ള സ്ത്രീകളെയും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും വിട്ടയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി 500 ലധികം കര്‍ഷകരെ മാര്‍ച്ച് 19 ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍വാന്‍ സിംഗ് പന്ദേര്‍, ജഗ്ജിത് സിംഗ് ദല്ലേവാള്‍, കാക്കാ സിംഗ് കോത്ര തുടങ്ങിയ നിരവധി പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ പട്യാല സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ബുധനാഴ്ച ചണ്ഡീഗഡില്‍ കര്‍ഷക നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കര്‍ഷക നേതാക്കളുടെ അറസ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്