ഒട്ടാവോ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി കാനഡ. ഏപ്രില്‍ 28ന് നടക്കാനിരിക്കുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യയും ചൈനയും ഇടപെടാന്‍ സാധ്യതയുണ്ടെന്ന് കാനഡയുടെ ചാര സംഘടന അവകാശപ്പെടുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കും കനേഡിയന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി പിന്തുണക്കാര്‍ക്കുമെതിരെ കാനഡയുടെ നിഷ്‌ക്രിയത്വവും ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും മൂലം കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
ഈ സ്ഥിതി തുടരുന്നതിടെയാണ് വീണ്ടും കാനഡ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിരുന്നു, വിഷയത്തില്‍ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നിട്ടും കാനഡ ആക്ഷേപം തുടരുകയാണ്. തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ എഐ കൂടുതലായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വനേസ ലോയ്ഡ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കാനഡയുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആര്‍സി) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-സാധ്യമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്.
കനേഡിയന്‍ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴിവും ഇന്ത്യന്‍ സര്‍ക്കാരിനുണ്ടെന്ന് നമ്മള്‍ കണ്ടുവെന്നും വനേസ കൂട്ടിച്ചേര്‍ത്തു. 2019, 2021 തിരഞ്ഞെടുപ്പുകളില്‍ ചൈനയും ഇന്ത്യയും നടത്തിയ ഇടപെടലുകളോടെ കാനഡ മന്ദഗതിയിലായിരുന്നു പ്രതികരിച്ചതെന്ന് ജനുവരിയില്‍ പുറത്തിറങ്ങിയ ഒരു ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ അഭൂതപൂര്‍വമായ നയതന്ത്ര പ്രതിസന്ധിയാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. കനേഡിയന്‍ മണ്ണില്‍ സിഖ് വിഘടനവാദികള്‍ക്കെതിരായ ഗൂഢാലോചനയിലും കൊലപാതകത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും അതത് മിഷന്‍ മേധാവികള്‍ ഉള്‍പ്പെടെ ഒന്നിലധികം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്