ബെംഗളൂരു; സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു, സ്വര്‍ണ്ണം വാങ്ങുന്നതിനായി ഹവാല മാര്‍ഗങ്ങളിലൂടെ ഫണ്ട് കൈമാറിയതായി സമ്മതിച്ചെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കോടതിയെ അറിയിച്ചു. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഡിഐര്‍ഐ ഇക്കാര്യം അറിയിച്ചത്.
അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന് പ്രതി സമ്മതിച്ചതായി ഡിആര്‍ഐ അഭിഭാഷകന്‍ മധു റാവു വാദിച്ചു.
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാന്‍ സെക്ഷന്‍ 108 പ്രകാരം അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പോലീസ് ചോദ്യം ചെയ്യലല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തിയും നിയമ ലംഘനങ്ങളും നിര്‍ണ്ണയിക്കുക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്