ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ ഞായറാഴ്ച വൈകുന്നേരം ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ശക്തമായ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില സ്ഥിരമാണ്.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുരക്ഷാ സേന മൂന്ന് ഭീകരരെ കണ്ടതിനെത്തുടര്‍ന്ന് കത്വയിലെ ഹിരാനഗറിലാണ് ആദ്യത്തെ വെടിവെപ്പുണ്ടായത്. ആദ്യത്തെ വെടിവയ്പ്പിനുശേഷം പ്രദേശത്തുനിന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടു.
ഹിരാനഗറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) എന്നിവയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ സംഘങ്ങള്‍ വന്‍തോതില്‍ തിരച്ചില്‍ നടത്തി.
നിബിഡ വനപ്രദേശത്ത് സുരക്ഷാ സേന വന്‍തോതില്‍ ആയുധധാരികളായ ഭീകര സംഘത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ശക്തമായ വെടിവയ്പ്പ് ആരംഭിച്ചു.
വനമേഖലയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഹിരാനഗറിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വന്‍തോതിലുള്ള വിന്യാസമുണ്ട്.
ജമ്മുവിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൂടുതല്‍ തീവ്രവാദികള്‍ ഗ്രൂപ്പുകളായി നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതിനാല്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ പരമാവധി ജാഗ്രത പാലിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്