ത്രില്ലർ പോരിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

MARCH 25, 2025, 3:42 AM

ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്‌നൗ സൂപ്പർ ജയന്റസിനെ ഒരു വിക്കറ്റിന് തകർത്താണ് ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കിയത്.

31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. മികച്ച തുടക്കം മുതലെടുത്ത ലഖ്‌നൗവ് ഡൽഹിയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. പവർ പ്ലേ അവസാനിക്കുമ്പോൾ 4 വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഫാഫ് ഡുപ്ലസി - അക്‌സർ പട്ടേൽ സഖ്യം ഡൽഹി ആരാധകർക്ക് അൽപ്പ സമയത്തേയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ ഇരുവർക്കുമായില്ല. ഡുപ്ലസി 18 പന്തിൽ 29 റൺസുമായും അക്‌സർ പട്ടേൽ 11 പന്തിൽ 22 റൺസുമായും മടങ്ങി.

മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ ചുമലുകളിലായി. 22 പന്തുകൾ നേരിട്ട സ്റ്റബ്‌സ് 34 റൺസ് നേടി മടങ്ങിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. സിദ്ധാർത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13 -ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റൻ സിക്‌സറുകൾ പായിച്ച സ്റ്റബ്‌സിനെ തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് സിദ്ധാർത്ഥ് ലഖ്‌നൗ ആഗ്രഹിച്ചത് നൽകി. എന്നാൽ, ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശർമ്മയെന്ന അപകടകാരിയായ ബാറ്റർ നിലയുറപ്പിച്ചത് ലഖ്‌നൗവിനെ പ്രതിരോധത്തിലാക്കി. വിപ്‌രാജ് നിഗം - അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ്‌നൗ അപകടം മണത്തു. ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

vachakam
vachakam
vachakam

17 -ാം ഓവറിന്റെ ആദ്യ പന്തിൽ 7 -ാം വിക്കറ്റ് വീണു. വിപ്‌രാജ് നിഗം (15 പന്തിൽ 39) മടങ്ങിയതോടെ ലഖ്‌നൗവിന് ശ്വാസം തിരികെ ലഭിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാർക്കും പുറത്തായതോടെ ഡൽഹിയുടെ മുഴുവൻ പ്രതീക്ഷകളും അശുതോഷിലായി. പിന്നീടങ്ങോട്ട് കാണാനായത് പുതിയ ടീമിനൊപ്പമുള്ള അശുതോഷ് എന്ന കൊടുങ്കാറ്റിനെയായിരുന്നു. പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു. മത്സരം അവസാന ഓവറിലേയ്ക്ക് നീട്ടിയ അശുതോഷ് 9 വിക്കറ്റ് വീണിട്ടും കുലുങ്ങിയില്ല. അവസാന 4 പന്തിൽ 5 റൺസ് വേണ്ടിയിരുന്നപ്പോൾ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്‌സർ പായിച്ച് അശുതോഷ് ഈ സീസണിലെ ആദ്യ ത്രില്ലർ ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam