തിരുവനന്തപുരം: ഈ വർഷം സെപ്തംബർ ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. വിശാഖപട്ടണം,റായ്പുർ,ഛണ്ഡിഗഡിലെ മുള്ളൻപുർ, ഇൻഡോർ എന്നീ നഗരങ്ങളും എട്ടുടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.
2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ് നടക്കുന്നത്.
ഇന്ത്യ,ഓസ്‌ട്രേലിയ,ഇംഗ്‌ളണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. അടുത്തമാസം പാകിസ്ഥാനിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ നിന്ന് അവശേഷിക്കുന്ന രണ്ട് ടീമുകൾ കൂടിയെത്തും. പാകിസ്ഥാനാണ് യോഗ്യത നേടുന്നതെങ്കിൽ അവരുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യു.എ.ഇയിലോ ശ്രീലങ്കയിലോ ആകും നടക്കുക.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാകുന്നത്. 2013ലാണ് ഇന്ത്യയിൽ അവസാനമായി വനിതാ ഏകദിന ലോകകപ്പ് നടന്നത്. കാര്യവട്ടത്ത് ഇതുവരെ വനിതാ അന്താരാഷ്ട്ര മത്സരം നടന്നിട്ടില്ല. 2023 പുരുഷ ഏകദിന ലോകകപ്പിലെ സന്നാഹ മത്സരങ്ങൾക്ക് ഇവിടം വേദിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്