ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ റോയൽസ് താരമായ ജോഫ്ര ആർച്ചർക്കെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹർഭജൻ സിംഗ് നടത്തിയ പരാമർശം വിവാദത്തിൽ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നിശ്ചിത ഓവറിൽ 286 റൺസ് അടിച്ചെടുത്തിരുന്നു. നാലോവറുകൾ പന്തെറിഞ്ഞ ആർച്ചർ 76 റൺസാണ് മത്സരത്തിൽ വിട്ടുകൊടുത്തത്. ആർച്ചറുടെ ബോളിങ് സ്‌പെല്ലിനെ പറ്റി സംസാരിക്കവെയാണ് ഹർഭജന്റെ അധിക്ഷേപ പരാമർശം.
കമന്ററിക്കിടെ ലണ്ടനിൽ കറുത്ത ടാക്‌സിയുടെ മീറ്റർ വേഗത്തിലോടുന്നുണ്ട്. ഇവിടെ ആർച്ചറുടെ മീറ്ററും എന്നായിരുന്നു ഹർഭജന്റെ പരാമർശം. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ഇതോടെ വിഷയത്തിൽ ഹർഭജൻ സിംഗ് മാപ്പ് പറയണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയും രംഗത്ത് വന്നിരിക്കുകയാണ്. ഹർഭജനെ കമന്ററി പാനലിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്