ജോഫ്ര ആർച്ചർക്ക് ഐ.പി.എല്ലിൽ നാണംകെട്ട റെക്കോർഡ്

MARCH 24, 2025, 7:48 AM

രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയ ജോഫ്ര ആർച്ചർ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും എക്‌സ്പൻസീവ് ആയ ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) നാല് ഓവറിൽ 76 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും റൺ വഴങ്ങിയ ബൗളിംഗ് പ്രകടനമാണ് ഇത്. ഹൈദരാബാദ് 286/6 എന്ന കൂറ്റൻ സ്‌കോർ ഇന്ന് നേടി. ഇഷാൻ കിഷൻ 54 പന്തിൽ നിന്ന് പുറത്താകാതെ 106 റൺസ് നേടി, മറ്റ് ബാറ്റ്‌സ്മാൻമാർ ആക്രമണാത്മകമായി കളിച്ച് ആർആർ ബൗളിംഗ് ആക്രമണത്തെ തകർത്തു.

ആർച്ചറുടെ 0/76, ഐ.പി.എൽ 2024ലെ മോഹിത് ശർമ്മയുടെ 0/73 എന്ന റെക്കോർഡിനെയാണ് മറികടന്നത്.

vachakam
vachakam
vachakam

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്‌സ്പൻസീവ് ബൗളിംഗ്:
0/76  ജോഫ്ര ആർച്ചർ
2025, 0/73 മോഹിത് ശർമ്മ (ഗുജറാത്ത്) vs ഡെൽഹി, 2024
0/70 ബേസിൽ തമ്പി (സൺറൈസേഴ്‌സ്) vs ബംഗ്ലൂർ, 2018
0/69 യാഷ് ദയാൽ (ഗുജറാത്ത്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2023
1/68 റീസ് ടോപ്ലി (ആർ.സി.ബി) vs  എസ്.ആർ.എച്ച്, 2024
1/68 ലൂക്ക് വുഡ് (മുംബൈ ഇന്ത്യൻസ്) vs ഡൽഹി, 2024

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam