വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - ലക്നോ സൂപ്പർ ജയന്‍റ്സ് മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.വിജയത്തോടെ ഐപിഎല്ലിന്‍റെ 18-ാം സീസണ് തുടക്കം കുറിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ട് സീസണില്‍ ലക്നോ ടീമിനെ നയിച്ച കെ.എല്‍.രാഹുല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. അക്ഷർ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ടീമില്‍ രാഹുലിന്‍റെ സാന്നിധ്യം ഏറെ നിർണായകമാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ രാഹുല്‍ കളിക്കില്ല.
ടീം ഡല്‍ഹി : ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറല്‍, സമീർ റിസ്വി, വിപഞ്ച് നിഗം, അക്സർ പട്ടേല്‍, ട്രിസ്റ്റൻ സ്റ്റബ്സ്, മിച്ചല്‍ സ്റ്റാർക്ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാർ, മോഹിത് ശർമ്മ.
ലക്നോ: ആയുഷ് ബദോണി, മിച്ചല്‍ മാർഷ്, എയ്ഡൻ മാർക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ലർ, ദിഗ്വേഷ് സിംഗ്, പ്രിൻസ് യാദവ്, ഷഹബാസ് അഹമ്മദ്, ഷാർദുല്‍ ഠാക്കൂർ, രവി ബിഷ്‌നോയ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്