ഫിഫ 2026 ലോകകപ്പ് ഫുട്‌ബോൾ യൂറോപ്യൻ യോഗ്യതാ പോരാട്ടത്തിനു നോർവെ ജയത്തോടെ തുടക്കം കുറിച്ചു. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ നോർവെ 5 -0നു മോൾഡോവയെ കീഴടക്കി.
സൂപ്പർ താരം എർലിംഗ് ഹാലണ്ട് (23') നോർവെയുടെ സ്‌കോർ ഷീറ്റിൽ ഇടംനേടിയ മത്സരത്തിൽ ജൂലിയൻ റെയേഴ്‌സൺ (5'), തിലൊ ആസ്ഗാഡ് (38'), അലക്‌സാണ്ടർ സോർലോത് (43'), ആരോൺ ഡൗൺ(69') എന്നിവരും ഗോൾ നേടി. എർലിംഗ് ഹാലണ്ട് ജനിക്കുന്നതിനും രണ്ടു വർഷം മുമ്പ്, 1998ൽ ആയിരുന്നു നോർവെ അവസാനമായി ഫിഫ ലോകകപ്പ് കളിച്ചത്.
ഗ്രൂപ്പ് ജെയിൽ വെയ്ൽസ് ജയത്തോടെ യോഗ്യതാ പോരാട്ടം തുടങ്ങി. ഹോം മത്സരത്തിൽ വെയ്ൽസ് 3-1നു കസാക്കിസ്ഥാനെ കീഴടക്കി. ഗ്രൂപ്പ് എല്ലിൽ ചെക്, മോണ്ടിനെഗ്രോ ടീമുകൾ ജയം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്