സംവിധായകൻ സന്ദീപ് റെഡ്‌ഡി വങ്കയുടേതായി പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സിനിമകളാണ് അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകൾ. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റ് ഏറെ ചർച്ചയാവുകയാണ്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.
ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വിജയ് സേതുപതിയായിരിക്കും സിനിമയിലെ പ്രധാന വില്ലനാവുക എന്നാണ് പുതിയ റിപ്പോർട്ട്. സന്ദീപ് റെഡ്‌ഡി വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 മെയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ എത്തിയ ചിത്രം 1000 കോടിയും കടന്നാണ് തിയേറ്റർ വിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്