ഏപ്രിൽ 10ന് 'മരണ മാസ്സ്' എത്തുന്നു..

MARCH 28, 2025, 12:39 PM

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന ഒരു കിടിലൻ ഗാനമാണ് ' ഫ്‌ളിപ്പ് സോങ്' എന്ന പേരിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സൂക്ഷ്മദർശിനി, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ പ്രോമോ ഗാനം ഒരുക്കി ശ്രദ്ധ നേടിയ ഡൗൺ ട്രോഡൻ ആണ് ഈ ഫ്‌ളിപ്പ് സോങ്ങും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഷു റിലീസായി 'മരണ മാസ്സ്' പ്രേക്ഷകർക്ക് മുന്നിലെത്തും. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്‌സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ 'സിവിക് സെൻസ്' എന്ന പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായി. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. രസകരവും സ്‌റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്നത്.


vachakam
vachakam
vachakam

ഗോകുൽനാഥ് ജി എക്‌സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം : നീരജ് രവി, സംഗീതം : ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ് :ചമൻ ചാക്കോ, വരികൾ : വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ : മാനവ് സുരേഷ്, വസ്ത്രാലങ്കാരം : മഷർ ഹംസ, മേക്കപ്പ് : ആർ.ജി. വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ് : വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ് : എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ ജോയ്‌നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ : എൽദോ സെൽവരാജ്, സംഘട്ടനം : കലൈ കിങ്‌സൺ, കോ -ഡയറക്ടർ : ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ് : ഹരികൃഷ്ണൻ, ഡിസൈൻസ്  : സർക്കാസനം, ഡിസ്ട്രിബൂഷൻ :  ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ : വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam