സിക്കന്ദറില്‍ 'ആഭ്യന്തര മന്ത്രിയ്ക്ക്' കട്ട് പറഞ്ഞ്  സിബിഎഫ്‌സി

MARCH 26, 2025, 12:36 AM

സല്‍മാന്‍ ചിത്രം സിക്കന്ദറിന്‍റെ തിയറ്റർ ട്രെയിലറിനും ഫൈനൽ കട്ടിനും ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) .

3 മിനിറ്റും 38 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലറിന് യുഎ 13+ സർട്ടിഫിക്കറ്റ് കട്ടുകള്‍ ഒന്നും ഇല്ലാതെ നല്‍കി. 2 മണിക്കൂര്‍ 30 മിനുട്ട് 8 സെക്കന്‍റാണ് ചിത്രത്തിന്‍റെ മൊത്തം സമയ ദൈര്‍ഘ്യം.  ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലും മറ്റും ഒരു മാറ്റവും ഉണ്ടാകില്ല. 

പടത്തിനും ഇതേ റേറ്റിംഗ് ലഭിച്ചു. പക്ഷേ സിബിഎഫ്‌സി ചിത്രത്തില്‍ ചെറിയ കട്ടുകൾ വരുത്തിയിട്ടുണ്ട്. സിനിമയുടെ തുടക്കത്തിലും പിന്നീടും 'ഹോം മിനിസ്റ്റർ' എന്ന പറയുന്നതില്‍ 'ഹോം' ഒഴിവാക്കാന്‍ സിബിഎഫ്‌സി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. രണ്ടാമതായി ഒരു രാഷ്ട്രീയ പാർട്ടി ഹോർഡിംഗിന്റെ ദൃശ്യങ്ങൾ ബ്ലെറര്‍ ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. മറ്റു കട്ടുകള്‍ ഒന്നും തന്നെ നിര്‍ദേശിച്ചിട്ടില്ല. 

vachakam
vachakam
vachakam

സൽമാൻ ഖാൻ, രശ്മിക മന്ദാന, സത്യരാജ്, ശർമൻ ജോഷി, കാജൽ അഗർവാൾ, അഞ്ജിനി ധവാൻ തുടങ്ങിയവർ സിക്കന്ദറിൽ അഭിനയിക്കുന്നു. ഗജിനി (2008) ഫെയിം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാജിദ് നാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാർച്ച് 30 ഞായറാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ  അഡ്വാൻസ് ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിച്ചു. 

180 കോടി നിര്‍മ്മാണച്ചെലവ് ഉള്ള സിനിമയാണ് സിക്കന്ദര്‍. സല്‍മാന്‍ ഖാന്‍റെ പ്രതിഫലം ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. പബ്ലിസിറ്റിക്ക് 20 കോടിയോളമാണ് നിര്‍മ്മാതാവ് നീക്കിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടി ചേര്‍ത്താല്‍ ചിത്രത്തിന്‍റെ ആകെ ബജറ്റ് 200 കോടി. 

എന്നാല്‍ റിലീസിന് മുന്‍പ് തന്നെ സല്‍മാന്‍ ഖാന്‍റെ താരപദവി നിര്‍മ്മാതാവിനെ സേഫ് ആക്കിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് ആണ്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ നിര്‍മ്മാതാവിന് ലഭിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam