തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം റിട്ടയർമെൻ്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
അതേസമയം റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പൊലീസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു എന്നും വിവരം ഉണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്